FAQ

1. എന്താണ് ചങ്ങായി ആപ്പ്?
A. എതൊരു ദുരന്തസമയത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വോളന്റീർമാരുടെ സഹായത്തോടെ വിതരണ സംവിധാനം തദ്ദേശ ഏകോപിപ്പിക്കാനുള്ള ഒരു അപ്ലിക്കേഷൻ.

2. ചങ്ങായി ആപ്പ് ഏതൊക്കെ സ്ഥാപനങ്ങൾക്കു ഉപയോഗിക്കാൻ സാധിക്കും? ?
വോളന്റീർ സഹായത്തോടെ വിതരണം നടത്തുന്ന ഏത് സ്ഥാപനങ്ങൾക്കും ഇത് ഉപയോഗിക്കാൻ സാധിക്കും. ജില്ല തലത്തിലും സംസ്ഥാനതലത്തിലും വിതരണസംവിധാനം നീരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. കൊറോണ സമയത്ത് വികസിപ്പിച്ച ആപ്പ് ആണെകിലും ഏത് ദുരന്തസമയത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വിതരണം സംവിധാനം ഏകോപിക്കാൻ ഈ ആപ്പ് പ്രയോജനപെടും

3. ആപ്പിൽ ആർക്കൊക്കെ ലോഗിൻ ചെയ്യാം? ?
A. ചങ്ങായി ആപ്പിന് രണ്ടു ലോഗിൻ ആണുള്ളത് - സാധനങ്ങൾ ഓർഡർ ചെയ്യാൻ ജങ്ങൾക്കുള്ള ഗുണഭോക്താവ് ലോഗിൻ, സാധനങ്ങൾ എത്തിച്ചു നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനം നിയോഗിച്ച വോളന്റീർമാർക്കുള്ള വോളന്റീർ ലോഗിൻ

4.സാധനങ്ങൾ ജനങ്ങൾക്കു എങ്ങനെ ചങ്ങായി ലോഗിൻ ചെയ്യാൻ ചെയ്യാൻ സാധിക്കും? ?
A. ചങ്ങായി ആപ്പ് ഉപയോഗിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനങ്ങൾക്കു ആപ്പിൽ ഗുണഭോക്താവായി രജിസ്റ്റർ ചെയ്യാം. ജില്ല തെരഞ്ഞെടുക്കുക --> തദ്ദേശസ്വയം ഭരണ സ്ഥാപനം തെരഞ്ഞെടുക്കുക --> ഗുണഭോക്താവ് ചിത്രം തെരഞ്ഞെടുക്കുക. ആയതിനാൽ നിങ്ങൾക്കു വരുന്ന ഓരോ ഓർഡറുകളുടെ വിശദാംശങ്ങൾ പേര് : ഫോൺ നമ്പർ : വാർഡ് നമ്പർ : വീട് നമ്പർ : വീട്ടുപേര് : എന്നിവ നൽകുക. പാസ്സ്‌വേർഡ്‌ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ഉള്ള സുരക്ഷ ചോദ്യം തിരഞ്ഞെടുത്തു ഉത്തരം നൽകുക. ആരാണ് രജിസ്റ്റർ ചെയുന്നത് എന്ന് കൂടി തെരെഞ്ഞെടുത്തു, പാസ്സ്‌വേർഡ്‌ നൽകാം.വീണ്ടും ആ പാസ്സ്‌വേർഡ്‌ നൽകി അത് സ്ഥിദികരിക്കാം. തുടർന്ന് സൈൻ അപ്പ്‌ ചെയ്യാം.

Already have an account' ക്ളിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്സ് വേർഡ് നൽകി ലോഗിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

5.സാധനങ്ങൾ എത്തിച്ചു നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനം നിയോഗിച്ച വോളന്റീർമാർക്കുള്ള എങ്ങനെ ലോഗിൻ ചെയ്യാം.?
ജില്ല തെരഞ്ഞെടുക്കുക --> തദ്ദേശസ്വയം ഭരണ സ്ഥാപനം തെരഞ്ഞെടുക്കുക --> വോളന്റീർ ചിത്രം തെരഞ്ഞെടുക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നൽകിയ മൊബൈൽ നമ്പർ, അവർ നൽകിയ പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യാം