(അണിയറ പ്രവർത്തകർ : അസ്‌ലം മോച്ചേരി, ഡോ.അനൂപ നാരായണൻ, അവിനാഷ് ചന്ദ്രൻ)
കില ജില്ല കോർഡിനേറ്റർ ഡോ. അനൂപ നാരായണന്റെ ആശയത്തെ സോഫ്റ്റ്വെയർ ഡെവലപ്പേഴ്സ് ആയ അവിനാഷ്, അസ് ലം എന്നിവരാണ് ആപ്പ് ആയി വികസിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്കു വീടുകളിൽ സാധനമെത്തിച്ചു നൽകുന്നുടെങ്കിലും അതിനൊരു ഏകീകൃത സംവിധാനം ഉണ്ടാക്കാനും വോളന്റീർമാരുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും നൂതന വിദ്യയുടെ സഹായത്തോടെ എങ്ങനെ ചെയ്യാമെന്ന കില ജില്ല കോർഡിനേറ്റർ ഡോ. അനൂപ നാരായണന്റെ ആശയത്തെ പ്രാവർത്തിക തലത്തിലേക്കു എത്തിച്ചത് സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സ് ആയ അവിനാഷ് ചന്ദ്രനും അസ്‌ലം മോചെരിയും ചേർന്നാണ്. ലോക്കഡോൺ സമയത്ത് തങ്ങളുടെ സന്നദ്ധ പ്രവർത്തനം എന്ന നിലയിൽ ചെയ്ത ആപ്ലിക്കേഷനാണ് ചങ്ങായി. പക്ഷെ കില യുടെ പിന്തുണയോടെ ഇന്ന് കേരളത്തിൽ ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും അവരുടെ വോളന്റീർമാരെ ഉപയോഗിച്ച് വീടുകളിൽ ഹോം ഡെലിവറി ചെയ്യുയാണെങ്കിൽ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷൻ ആണിത്.